ഐഐടി പ്രവേശനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു; നടപടി പ്രവേശന പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയതിനെതിരെയുളള പരാതിയില്‍

ന്യൂഡല്‍ഹി: ഐ.ഐ.ടികളിലേക്കും എന്‍.ഐ.ടികളിലേക്കുമുള്ള അഡ്മിഷന്‍ താല്‍കാലകമായി നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ജെ.ഇ.ഇ അടിസ്ഥാനമാക്കി പ്രവശേനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് പുതിയ ഉത്തരവ് ബാധകമാവും. കേസ് ജൂലൈ 10ന് കോടതി വീണ്ടും പരിഗണിക്കും.
ബോണസ് മാര്‍ക്ക് നല്‍കുന്നതു സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടിയുടെ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സ്‌റ്റേ നടപടി. പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ഏഴ് ചോദ്യങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. ഹിന്ദി ചോദ്യപ്പേപ്പറിലെ അച്ചടിപ്പിശകിനെ തുടര്‍ന്നായിരുന്നു നടപടി. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സ്റ്റേ. ചോദ്യത്തിന് ഉത്തരമെഴുതാന്‍ ശ്രമിച്ചവര്‍ക്ക് മാത്രം ബോണസ് മാര്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഉത്തരമെഴുതാന്‍ ശ്രമിച്ചുവോ എന്നതകാര്യംപോലും പരിഗണിക്കാതെ എല്ലാ പരീക്ഷാര്‍ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തിരുന്നു.
ഐ.ഐ.ടി – ജെ.ഇ.ഇ (അഡ്വാന്‍സ് 2017) പ്രകാരം നടത്തിയ അഡ്മിഷനുകള്‍ക്കാണ് സ്റ്റേ. മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.