തെറ്റ് സമ്മതിച്ച് സര്‍ക്കാര്‍; സ്വാശ്രയ മെഡിക്കല്‍ ഓര്‍ഡിനന്‍സ് പ്രകാരം ഫീസ് നിശ്ചയിക്കുന്നതില്‍ പിഴവ് പറ്റിയെന്ന് കെകെ ശൈലജ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഫീസ് നിശ്ചയിക്കുന്നതില്‍ പിഴവ് പറ്റിയെന്ന് സമ്മതിച്ച് സര്‍ക്കാര്‍. ഫീസ് നിശ്ചയിച്ച രീതിയില്‍ പിശക് പറ്റിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. പഴയ സമിതിയെ പുനസംഘടിപ്പിച്ചത് വിനയായി. ഓര്‍ഡിനന്‍സ് അനുസരിച്ച് സമിതി പുനസംഘടിപ്പിക്കണമായിരുന്നെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഫീസ് സംബന്ധിച്ച ഫോര്‍മുലയുമായി മാനേജ്‌മെന്റുകള്‍ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫീസില്‍ പ്രവേശനം നടത്താമെന്ന് അറിയിച്ചു. ഫീസ് വര്‍ധനവില്ലാതെ കരാറിന് തയ്യാറാണെന്ന് മാനേജ്‌മെന്റുകള്‍ പറഞ്ഞു. കരാറിന് സന്നദ്ധത അറിയിച്ചവരുമായി അടുത്ത ദിവസം തന്നെ കരാര്‍ ഒപ്പിടും. സ്വാശ്രയ മെഡിക്കല്‍ ഓര്‍ഡിനന്‍സ് അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമമാക്കുമെന്നും കെകെ ശൈലജ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.