ജിഎസ്ടി: ‘ഒരു ഉല്‍പന്നത്തിനും എംആര്‍പിയേക്കാള്‍ വില കൂടില്ല’; സപ്ലൈകോയുടെ കുറഞ്ഞ വിലവിവരപ്പട്ടിക ചൂണ്ടിക്കാട്ടി ധനമന്ത്രി

തിരുവനന്തപുരം: ചരക്കു സേവന നികുതി മൂലം ഒരു ഉല്‍പന്നത്തിന്റേയും വില എംആര്‍പിയേക്കാള്‍ അധികം വരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എം.ആര്‍.പി പുതുക്കുന്നതിന് ഉല്‍പ്പാദകനോ ആദ്യഘട്ടത്തില്‍ പാക്ക് ചെയ്യുന്നയാള്‍ക്കോ അതുമല്ലെങ്കില്‍ ഇറക്കുമതിക്കാരനോ മാത്രമേ അധികാരമുള്ളൂ. ഒന്നിലധികം പത്രങ്ങളില്‍ രണ്ടില്‍ കുറയാത്ത പരസ്യം നല്‍കണം. കേന്ദ്ര ലീഗല്‍ മെട്രോളജി ഡയറക്ടര്‍ക്കും സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പിനും ഇതു സംബന്ധമായ നോട്ടീസ് മുന്‍കൂട്ടി നല്‍കുകയും വേണം.
എല്ലാ ഡീലര്‍മാരെയും മാറ്റം എഴുതി അറിക്കുകയും വേണം. സ്റ്റിക്കര്‍ ചുരണ്ടിമാറ്റി തിരുത്താവുന്നതല്ല പരമാവധി വില്‍പ്പനവില. ഈ നിയമ വ്യവസ്ഥ പാലിക്കാന്‍ വ്യാപാരികള്‍ തയ്യാറാകണം. നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന കാര്യം മറക്കരുതെന്ന താക്കീതും ധനമന്ത്രി വ്യാപാരികള്‍ക്ക് നല്‍കി. സപ്ലൈകോ വില കുറച്ചതായി ചൂണ്ടിക്കാട്ടി ജിഎസ്ടിയ്ക്ക് ശേഷമുള്ള വില വിവരപട്ടികയും തോമസ് ഐസക് പങ്ക് വെച്ചു.

© 2024 Live Kerala News. All Rights Reserved.