ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട നാലു മലയാളികളെ തിരിച്ചറിഞ്ഞു. ഇവരുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുളള രക്തസാക്ഷികള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. യഹിയ, മുഹമ്മദ് ഷജീര്‍ അബ്ദുല്ല, മുര്‍ഷിദ് മുഹമ്മദ്, ഹഫീസുദ്ധീന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് സ്വദേശി സിബിയാണ് ഇതെന്നാണ് സൂചന.
ഇവര്‍ കൊല്ലപ്പെട്ടതായി രണ്ടുമാസം മുന്‍പ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. വീഡിയോയുടെ ആധികാരികത എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടതാണ് എന്നാണ് സൂചന.
സംസ്ഥാനത്ത് നിന്ന് കാണാതായവരില്‍ 22 പേര്‍ അഫ്ഗാനിസ്ഥാനിലെ ഐസ് ക്യാമ്പിലുള്ളതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. മുപ്പതിലേറെ മലയാളികള്‍ ഐഎസ് ക്യാമ്പില്‍ പരിശീലനം തേടുന്നതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. കാസര്‍കോട്ടെ പടന്ന, തൃക്കരിപ്പൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുളളവരാണ് കാണാതായവരില്‍ ഏറെയും.