പാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍: എല്ലാവര്‍ക്കും നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

മുംബൈ: പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ ഇടയില്‍ ആശങ്കകള്‍ ഏറെയാണ്. ഇവ ബന്ധിപ്പിക്കുന്നതിന്റെ അവസാന തീയ്യതി ജൂലൈ ഒന്ന് അല്ലെന്ന് വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് എല്ലാവര്‍ക്കും ബാധകമല്ലെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉപാധികളോടെ ചില വിഭാഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
1. നോണ്‍ റസിഡന്റ് ഇന്ത്യന്‍
2. ഇന്ത്യന്‍ പൗരത്വമില്ലാത്ത വ്യക്തികള്‍
3. 80 വയസോ അതില്‍കൂടുതലോ ഉള്ളവര്‍
4. അസം, മേഘാലയ, ജമ്മു കാശ്മീര്‍ എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍.
ഇന്‍കം ടാക്‌സ് ആക്ട് സെക്ഷന്‍ 139എഎ പ്രകാരം, മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന വ്യക്തികളെയാണ് പാന്‍ കാര്‍ഡും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
ജൂലൈ ഒന്നിന് മുമ്പ് പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്നും വ്യാപകമായ പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്. എന്നാല്‍ ജൂലൈ ഒന്നിന് മുമ്പ് ഇതിന് സാധിച്ചില്ലെങ്കിലും തിരക്ക് കൂട്ടേണ്ട എന്നാണ് ആദായ നികുതി വകുപ്പ് അരിയിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ആധാര്‍ നമ്പറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിന് ജൂലൈ ഒന്ന് എന്ന അവസാന തീയ്യതി നിശ്ചയിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139അഅ പ്രകാരം 2017 ജൂലൈ ഒന്നിന് പാന്‍ കാര്‍ഡ് ഉള്ളവരും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരുമായ എല്ലാവരും, അവരുടെ ആധാര്‍ നമ്പര്‍ പ്രത്യേകം നിശ്ചയിക്കുന്ന ഫോറം വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണം. സര്‍ക്കാര്‍ ഔദ്ദ്യോഗിക ഗസറ്റിലൂടെ പിന്നീട് വിജ്ഞാപനം ചെയ്യുന്ന അവസാന തീയ്യതിക്ക് മുമ്പ് ഇത് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡാണ് അസാധുവായി കണക്കാക്കുക.

© 2024 Live Kerala News. All Rights Reserved.