ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ അടക്കമുളള മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്നും കോടതി വ്യക്തമാക്കി. തൃശൂരിലെ വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്. കച്ചവടം എങ്ങനെയാകണമെന്ന് ലൈസന്‍സില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്യൂ റോഡിലേക്ക് നീളുന്നത് വഴി വാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.