ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിക്ക് വിവാഹ ആശംസകള്‍ നേരാന്‍ എഎന്‍ ഷംസീര്‍ എംഎല്‍എ എത്തിയത് വിവാദമാകുന്നു. ബുധനാഴ്ച രാത്രി ഷാഫിയുടെ വീട്ടിലെത്തിയാണ് ഷംസീര്‍ എംഎല്‍എ ആശംസ അറിയിച്ചത്.
വ്യാഴാഴ്ചയായിരുന്നു മുഹമ്മദ് ഷാഫിയുടെ വിവാഹം. അടുത്ത സുഹൃത്തുകള്‍ക്ക് വേണ്ടി നടത്തിയ വിവാഹ സല്‍ക്കാരത്തില്‍ ഷാഫിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി.
നേരത്തെ കേസിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടിയതും ഇടതുപക്ഷസര്‍ക്കാരിനെ വിവാദത്തിലാക്കിയിരുന്നു. ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജുമായി ഫോണില്‍ ബന്ധപ്പെട്ടെന്ന് ആരോപണമുന്നയിച്ച് ആര്‍.എം.പി. നേതാക്കള്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെ എഎന്‍ഷംസീര്‍ നല്‍കി മാനനഷ്ടക്കേസ് കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.