‘നെഹ്‌റു ഗ്രൂപ്പിനായല്ല മധ്യസ്ഥ ചര്‍ച്ചക്ക് പോയത്’, ജിഷ്ണു കേസില്‍ ഇടപെട്ടിട്ടില്ല; വിശദീകരണവുമായി കെ സുധാകരന്‍

നെഹ്‌റു ഗ്രൂപ്പിനായല്ല ചെര്‍പ്പുളശ്ശേരിയില്‍ താന്‍ മധ്യസ്ഥ ചര്‍ച്ചക്ക് പോയതെന്ന കെ സുധാകരന്‍. ഇരുപക്ഷവും ആവശ്യപ്പെട്ടതനുസരിച്ചാണ് മധ്യസ്ഥ ചര്‍ച്ചക്ക് പോയത്. വലിയ തര്‍ക്കം തന്റെ മധ്യസ്ഥതയില്‍ തീരണമെന്നേ കരുതിയുള്ളൂ. ജിഷ്ണുകേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നു സഹീന്‍ കേസിലാണ് മധ്യസ്ഥതക്ക് ശ്രമിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയോട് അനുമതി ചോദിക്കാതെ പോയത് ഷമീര്‍ കേസില്‍ പാര്‍ട്ടി നയം പ്രഖ്യാപിക്കാത്തതിനാലാണ്. ജിഷ്ണു കേസിലാണ് പാര്‍ട്ടിയും മറ്റ് സംഘടനകളും നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇത് കൂട്ടികലര്‍ത്തുന്നത് ശരിയല്ല. പാര്‍ട്ടി പോകരുത് എന്ന് പറഞ്ഞാല്‍ പോകില്ല എന്നും സുധാകരന്‍ പറഞ്ഞു. ജിഷ്ണു കേസ് അട്ടിമറിക്കാന്‍ ഞാന്‍ ശ്രമം നടത്തിയെന്ന വാദം ശരിയല്ലന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച്ച വിദ്യാര്‍ത്ഥിയായ ഷമീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചെന്ന കൃഷ്ണദാസിനെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ സുധാകരന്‍ പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. സുധാകരനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. തേടാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ സഹോദരനും പരാതിക്കാരനായ വിദ്യാര്‍ത്ഥിയും സുധാകരന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പണം വാങ്ങി കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു. വ്യാജ ആത്മഹത്യക്കുറിപ്പ് തയ്യാറാക്കിയതില്‍ കെ സുധാകരന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.