ജിഎസ്ടി: പാചകവാതക സിലിണ്ടറിന് വില കൂടി; ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധന

ന്യൂഡല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂടി. എല്‍പിജി സിലിണ്ടറിന് 32 രൂപയാണ് കൂടിയത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11 രൂപ 50 പൈസയും വര്‍ധിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെയാണ് പാചകവാതകത്തിന് വീണ്ടും വില കൂടിയത്.
കേന്ദ്ര-സംസ്ഥാന നികുതികള്‍ക്ക് പകരമായി ജിഎസ്ടി വന്നപ്പോള്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ നികുതി അഞ്ച് ശതമാനമായി. ഇതാണ് വര്‍ധനയ്ക്ക് കാരണമായത്.
കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനയാണിത്. 14.2 കിലോയുടെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 477.46 രൂപയാണ് ഡല്‍ഹിയില്‍ ഇപ്പോഴത്തെ വില. 446.65 രൂപയായിരുന്നു മുമ്പ്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 564 രൂപ കൊടുക്കണം. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 18 ശതമാനമാണ് ചരക്ക് സേവന നികുതി.

© 2024 Live Kerala News. All Rights Reserved.