പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് സുപ്രീകോടതി; നിലവറ തുറക്കുന്നത് ആരുടെയും വികാരം വ്രണപെടുത്തില്ല

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് സുപ്രീംകോടതി. ബി നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപെടില്ല. തുറന്നില്ലെങ്കില്‍ അനാവശ്യമായ സംശയങ്ങള്‍ക്ക് കാരണമാകും.ബി നിലവറയിലെ വസ്തുക്കളുടെ കണക്ക് എടുക്കണമെന്നും, ക്ഷേത്രത്തിന്റെ മൂല്യനിര്‍ണയം സുതാര്യമായി നടക്കാന്‍ ഇത് ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.
നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി രാജ കുടുംബവുമായി ചര്‍ച്ചകള്‍ നടത്തണം. ഇതിനു ശേഷം നിലപാട് അറിയിക്കണം. നിലവറ തുറക്കണമെന്നാണ് എല്ലാവരുടെയും നിലപാടെന്ന് അമിക്കസ്‌ക്യൂറി നിലപാടെടുത്തപ്പോള്‍ വിശ്വാസത്തിന്റെ പ്രശ്‌നമെന്ന് രാജകുടുംബം അറിയിച്ചു.
ക്ഷേത്രത്തിന്റെ നയപരമായ കാര്യങ്ങള്‍ ഭരണസമിതി തീരുമാനിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. എട്ട് വജ്രാഭരണങ്ങള്‍ നഷ്ടപെട്ടത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണം സംഘം വേണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യം സുപ്രീം കോടതി തള്ളി.

© 2024 Live Kerala News. All Rights Reserved.