ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് പടക്കപ്പലുകളുടെ അസാധാരണ സാന്നിധ്യം; ചൈന പഴയ ചൈനയല്ലെന്ന് ഓര്‍ക്കണമെന്ന മുന്നറിയിപ്പും

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ പടനീക്കം. സിക്കിം അതിർത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിൻവലിക്കണമെന്നു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് പടക്കപ്പലുകളുടെ അസാധാരണമായ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകള്‍ പല സമയങ്ങളിലായി ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് പുറമേ, ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ കടുത്ത വാഗ്വാദങ്ങള്‍ തുടരുകയാണ്.
ഇന്ത്യയുടെ നാവിക സാറ്റലൈറ്റായ രുക്മിണി (ജിസാറ്റ്–7), ദീർഘദൂര നാവികവിമാനമായ പൊസീഡൻ–81 എന്ന എന്നിവയുടെ പരിശോധനയിലാണ് ചൈനയുടെ മുങ്ങിക്കപ്പലുകൾ അടക്കമുള്ള നാവികസന്നാഹങ്ങൾ കണ്ടെത്തിയത്. ഏറ്റവും പുതിയ ലുയാങ്–3 വിഭാഗത്തിലുള്ള മിസൈൽ നശീകരണ മുങ്ങിക്കപ്പലുകൾ ഉൾപ്പെടെയുള്ളവ കൂട്ടത്തിലുണ്ടെന്നാണു റിപ്പോര്‍ട്ട്. സിക്കിം അതിർത്തിയിലെ സംഘർഷം യുദ്ധത്തിലേക്കു നീങ്ങാനുള്ള സാധ്യത ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസിലൂടെ ചൈന വെളിപ്പെടുത്തിയിരുന്നു. ഇതിനാല്‍ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ ചൈനയുടെ നീക്കങ്ങള്‍ കാണുന്നത്.
അതിർത്തിപ്രശ്നത്തിൽ ഇന്ത്യയ്ക്കെതിരെ ഒട്ടേറെ ആരോപണങ്ങളുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. സിക്കിം അതിർത്തിയിൽ ചൈനീസ് പട്ടാളം നിര്‍മിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനാണ് ഇന്ത്യൻ സൈന്യത്തിന്റെ ശ്രമമെന്ന് ചൈന ആരോപിച്ചിരുന്നു. സൈന്യത്തിന്റെ നടപടികള്‍ നിലവിലെ ഇന്ത്യ-ചൈന ധാരണകളെ വഞ്ചിക്കുന്നതാണെന്നാണ് പ്രധാന വാദം. ഇന്ത്യന്‍ പട്ടാളത്തിനെതിരെ ചൈന ആരോപണങ്ങള്‍ തുടരുയാണ്.
സിക്കിം അതിര്‍ത്തിലെ പാതയുടെ നിര്‍മാണം തടസ്സപ്പെടുത്തുന്ന ഇന്ത്യൻ സൈന്യത്തിന്റെ നടപടി ഇന്ത്യന്‍ സർക്കാരുകൾ തുടർച്ചയായി സ്വീകരിച്ചിരുന്ന നിലപാടുകളെ ഒറ്റിക്കൊടുക്കലാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജനറൽ ഷുവാങ് ചൂണ്ടിക്കാട്ടി ആരോപിച്ചു. ചൈനയുടെ ഭാഗത്താണ് പാത നിര്‍മാണം നടക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
2017ലെ ഇന്ത്യ 1962ലെ ഇന്ത്യയിൽനിന്നു വ്യത്യസ്തമാണെന്ന ഇന്ത്യൻ പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പ്രസ്താവനയോടും ജനറൽ ഷുവാങ് തിരിച്ചടിച്ചു.
2017ലെ ഇന്ത്യ 1962ലെ ഇന്ത്യയിൽനിന്നു വ്യത്യസ്തമാണെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പ്രസ്താവനയോടും ജനറൽ ഷുവാങ് തിരിച്ചടിച്ചു.ണ്ടായ യുദ്ധത്തിൽനിന്ന് ഇന്ത്യ ചരിത്രപരമായ പാഠം പഠിക്കണമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധമന്ത്രി ജയ്റ്റ്ലി.

© 2024 Live Kerala News. All Rights Reserved.