ജിഎസ്ടി: ‘ഹോട്ടലുകളില്‍ ഭക്ഷണത്തിന് നിലവിലുളള വിലയുടെ കൂടെ നികുതി ചേര്‍ക്കുന്നത് ശരിയല്ല’; പരാതി കിട്ടിയാല്‍ ഹോട്ടലുകള്‍ക്കെതിരെ നടപടിയെന്ന് ധനമന്ത്രി

ജിഎസ്ടിക്കുശേഷം ഹോട്ടലുകളില്‍ ഭക്ഷണത്തിന് നിലവിലുളള വിലയുടെ കൂടെ നികുതി ചേര്‍ക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പരാതി കിട്ടിയാല്‍ ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.ജിഎസ്ടി വരുന്നതോടെ സിനിമ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി വന്നതിനുശേഷം ഹോട്ടലുകളില്‍ നിരക്ക് ഉയര്‍ന്നതായി പരാതികളുണ്ടായിരുന്നു. മിക്ക ആഡംബര ഹോട്ടലുകളിലും ഭക്ഷണത്തിന്റെ വിലയ്‌ക്കൊപ്പം പുതുക്കിയ നികുതി ഘടന അനുസരിച്ച് 12 മുതല്‍ 18 ശതമാനം വരെ നികുതിയാണ് ചുമത്തുന്നത്. നോണ്‍ എസിക്ക് 12 ശതമാനവും എസിയ്ക്ക് 18 ശതമാനവുമാണ് പുതുക്കിയ നികുതി.
സാധാരണ നിലയില്‍ അരശതമാനം നികുതി ഈടാക്കിയിരുന്നിടത്താണ് ജിഎസ്ടി വന്നതോടെ 12 ശതമാനം ആക്കിയത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകളില്‍ നിന്ന് അഞ്ചു ശതമാനം നികുതിയാണ് ഈടാക്കുക. 50 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകളില്‍ നിന്ന് 12 ശതമാനം നികുതി ഈടാക്കും.

© 2024 Live Kerala News. All Rights Reserved.