യോഗി ആദിത്യനാഥിനെ തള്ളി മന്ത്രി; ‘അഴിമതിയുടെ കാര്യത്തില്‍ ഒരു കുറവുമില്ല’

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തള്ളി മന്ത്രി. ആദിത്്യനാഥ് വന്നിട്ടും അഴിമതിയുടെ കാര്യത്തില്‍ ഒരു കുറവുമില്ലെന്നും ഇതിനെതിരെ ജൂലൈ 4ന് ധര്‍ണ സംഘടിപ്പിക്കുമെന്നും മന്ത്രി ഓം പ്രകാശ് രാജ്ബര്‍ പറഞ്ഞു.
യുപി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയാണ് ഓം പ്രകാശ് രാജ്ബര്‍. ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ പരിഹരിക്കാതെ അഴിമതി നടത്തുകയാണെന്നും അഴിമതി തടയാന്‍ നടപടി എടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഓം പ്രകാശ് രാജ്ബര്‍ പറഞ്ഞു.
അഴിമതി തടയുവാന്‍ സാധിക്കുന്നില്ല എങ്കില്‍ താന്‍ രാജിവെച്ച് പുറത്തുപോവുമെന്നും ഓം പ്രകാശ് രാജ്ബര്‍ പറയുന്നു. യുപിയില്‍ ഏറെ സ്വാധീനമുള്ള രാജ്ബര്‍ സമുദായത്തില്‍ നിന്നുള്ള പ്രധാന നേതാവാണ് ഓം പ്രകാശ് രാജ്ബര്‍. ഓം പ്രകാശ് രാജ്ബര്‍ സുഹല്‍ദേവ് ഭാരത് സമാജ് പാര്‍ട്ടിയെയാണ് പ്രതിനീധികരിക്കുന്നത്. ഈ പാര്‍ട്ടിക്ക് 4 എംഎല്‍എമാരാണുള്ളത്.

© 2024 Live Kerala News. All Rights Reserved.