നടി ആക്രമിക്കപ്പെട്ട കേസ്; മൊഴികളില്‍ വൈരുദ്ധ്യം; ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനകള്‍. ദിലീപും നാദിര്‍ഷായും പൊലീസിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുള്ളതുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നാല് നമ്പറുകളിലേക്ക് സ്ഥിരമായി വിളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ നമ്പറുകളില്‍ നിന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്്ക്ക് ഫോണ്‍ കോളുകള്‍ വരികയും അപ്പുണ്ണി തിരിച്ചു വിളിച്ചതിനും തെളിവുകളുണ്ട്.

© 2024 Live Kerala News. All Rights Reserved.