‘പുതുവൈപ്പിലെ സ്ത്രീകള്‍ നേരിട്ടത് സമൂഹത്തിന് അംഗീകരിക്കാനാകാത്ത പീഡനം’; വനിതാ കമ്മീഷന്‍ തെളിവെടുപ്പ് നടത്തണമെന്ന് ആനി രാജ

കൊച്ചി: പുതുവൈപ്പിലെ സ്ത്രീകള്‍ നേരിട്ടത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്ത പീഡനങ്ങളാണെന്ന് സിപിഐ നേതാവ് ആനി രാജ. വനിതാ കമ്മീഷന്‍ പുതുവൈപ്പിലെത്തി തെളിവെടുപ്പ് നടത്തണം. ഡിസിപി യതീശ് ചന്ദ്രയ്ക്കും എവി ജോര്‍ജിനുമെതിരെ നടപടിയെടുക്കണമെന്നും ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.