‘നടി ആക്രമിക്കപ്പെട്ട കേസ് വഴിതെറ്റിച്ചതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി; താരസംഘടനയ്ക്ക് ചേരുന്ന പേര് അച്ഛന്‍’; കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയ്ക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കേസ് വഴിതെറ്റിച്ചതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിനിമാതാരങ്ങളുടെ സംഘടനയ്ക്ക് അച്ഛന്‍ എന്ന പേരാണ് ചേരുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇത്ര ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സംഘടന ചര്‍ച്ച ചെയ്യാതിരുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും ഹസന്‍ കോഴിക്കോട്ട് പറഞ്ഞു. കെ.ബി ഗണേഷ്‌കുമാറും മുകേഷും ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞ കെ.മുരളീധരന്‍ അന്വേഷണം കാര്യക്ഷമമായാല്‍ സിപിഐഎം നേതാക്കള്‍ കുടുങ്ങുമെന്നും പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.