മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തെക്കുറിച്ച് റവനന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചില്ല. യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുമോ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് എല്ലാ കാര്യങ്ങളും പിന്നീട് പറയാമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരന്‍ പ്രതികരിച്ചു. നാളെയാണ് മൂന്നാര്‍ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം.
മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തില്‍ പങ്കെടുക്കണമോ എന്ന കാര്യം താന്‍ തീരുമാനിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരന്‍ വ്യാഴാഴ്ച്ച പറഞ്ഞിരുന്നു.
ബുധനാഴ്ച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കിയാണ് മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചത്. യോഗത്തില്‍ നിന്ന് റവന്യു മന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിടച്ച് യോഗം ബഹിഷ്‌കരിക്കുമെന്ന് ബുധനാഴ്ച്ച നടന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഇടുക്കി ജില്ലാ കളക്ടറെയും വിളിച്ചിട്ടുണ്ട്.
നേരത്തെ മൂന്നാറിലെ കയ്യേറ്റഭൂമിയുമായി ബന്ധപ്പെട്ട് ഉന്നതല യോഗം വിളിക്കരുതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ എംഎം മണിയുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാറില്‍ ഉന്നതതല യോഗം വിളിച്ചത്. ഒരു കയ്യേറ്റക്കാരനു വേണ്ടി യോഗം വിളിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് വിഷയത്തില്‍ റവന്യു മന്ത്രി സ്വീകരിച്ചത്.