നടി ആക്രമിക്കപ്പെട്ട സംഭവം: ‘അന്വേഷണത്തില്‍ പിണറായി ഇടപെട്ടു; മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം’; സിബിഐ അന്വേഷണം വേണമെന്ന് പി.ടി തോമസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും പിടി തോമസ് എംഎല്‍എ. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദുരൂഹമായി തുടരുകയാണ്. കേസന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. ഇതാണ് അന്വേഷണം മന്ദഗതിയിലാകാന്‍ കാരണം. മുഖ്യമന്ത്രിയുടെ ഓഫിസിനെകൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. സര്‍ക്കാരും എല്‍ഡിഎഫും നടിക്കുവേണ്ട ധാര്‍മ്മിക പിന്തുണ നല്‍കിയില്ല.
ഡിവൈഎഫ്‌ഐയും വനിതാസംഘടനകളും എവിടെ പോയെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. അമ്മയും മക്കളും തമ്മില്‍ ഒത്തു തീര്‍ക്കേണ്ടതല്ല ആ പ്രശ്‌നം. നടി ആക്രമിക്കപ്പെട്ടതും അന്വേഷണവുമായി ബന്ധപ്പെട്ട് വിഎസിന്റെ പ്രതികരണം എവിടെയെന്നും പി.ടി തോമസ് ചോദിച്ചു. വിഎസിന്റെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ എംപിയും എംഎല്‍എമാരുമായ താരങ്ങള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയില്‍ അച്ചടക്ക നടപടി സ്വീകരിക്കുമോ ഇടതുപാര്‍ട്ടികളെന്നും പി.ടി തോമസ് ചോദിച്ചു. ആക്രമിക്കപ്പെട്ട നടി നല്‍കിയ മൊഴിയിലുളള തമ്മനത്തെ ഫ്‌ളാറ്റ് ആരുടെതാണെന്ന് പൊലീസ് അന്വേഷിച്ചോ?, ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞത്, അതിനെക്കുറിച്ചും അന്വേഷണം നടന്നോ കുറ്റപത്രം സമര്‍പ്പിച്ച് കേസ് പൊലീസ് അവസാനിപ്പിച്ചുവെന്നും പി.ടി തോമസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.