ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പും ഫലപ്രഖ്യാപനവും ഓഗസ്റ്റ് അഞ്ചിന് NATIONAL June 29, 2017, 11:55 am

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്. അന്നേ ദിവസം തന്നെ ഫലപ്രഖ്യാപനവും നടത്തും. പുതിയ ഉപരാഷ്ട്രപതി ഓഗസ്റ്റ് പതിനൊന്നിന് ചുമതലയേല്‍ക്കും.
ജൂലൈ പതിനെട്ട് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷമ പരിശോധന ജൂലൈ 19നാണ്. 21 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ജൂലൈ നാലിന് വിഞ്ജാപനം പുറത്തിറങ്ങും. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി അവസാനിക്കുന്നത് ഓഗസ്റ്റ് പത്തിനാണ്. പതിനൊന്നിന് തന്നെ പുതിയ ഉപരാഷ്ട്രപതി ചുമതലയേല്‍ക്കും. രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ പതിനേഴിനാണ്.

© 2024 Live Kerala News. All Rights Reserved.