സോഷ്യല്‍മീഡിയയിലെ എഴുത്ത് വിടുവായിത്തരം; ട്രെയിനിന്റെ ബാത്ത്‌റൂമില്‍ എഴുതുന്നത് പോലെ’; നിങ്ങളെന്തിനാണ് ദിലീപിനെ കുറ്റവാളിയാക്കാന്‍ നോക്കുന്നതെന്ന് നടന്‍ സിദ്ദീഖ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ശക്തമായ അനുകൂലമായ നിലപാട് വ്യക്തമാക്കി നടന്‍ സിദ്ദിഖ്. അമ്മ താര സംഘടനയുടെ വാര്‍ഷിക യോഗത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യം ചെയ്യലിന് ശേഷവും ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കില്ലെന്നാണല്ലോ പൊലീസ് നിലപാടെന്ന് സൂചിപ്പിച്ചപ്പോള്‍, കോടതിയാണ് ക്ലീന്‍ ചിറ്റ് നല്‍കേണ്ടത് എന്ന് അദ്ദേഹം പ്രതികരിച്ചു. ദിലീപിനെതിരായ സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ സിദ്ദിഖ് രൂക്ഷമായി വിമര്‍ശിച്ചു. ട്രെയിനുകളിലെ ബാത്തറും വാതിലുകളില്‍ വൃത്തിക്കേട് എഴുതിവെയ്ക്കുന്നത് പോലെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വിടുവായിത്തരം എഴുതിവെയ്ക്കുകയാണ്. എന്തിനാണ് മാധ്യമങ്ങള്‍ ദിലീപിനെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ദിലീപിന്റെ ആത്മവിശ്വസത്തിന് ഒരു കുറവുമില്ല. മൊവഴിയെടുക്കലും ചോദ്യം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമില്ല. സാങ്കേതിക പദങ്ങള്‍ മാത്രമാണിത്. അല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഒന്നുമില്ല. പൊലീസല്ല, കോടതിയാണ് ക്ലീന്‍ ചിറ്റ് നല്‍കേണ്ടത്. പൊലീസിന് ചാര്‍ജ് ചെയ്യാനോ, ചെയ്യാതിരിക്കാനോ മാത്രമേ സാധിക്കൂ. പള്‍സര്‍ സുനി ദിലീപിനെ ഒന്ന് ഫോണ്‍ ചെയ്തിരുന്നെങ്കില്‍ പോലും പൊലീസ് തുടക്കത്തിലേ അറസ്റ്റ് ചെയ്താഞ്ഞേ. പിന്നെ ദിലീപിനെ കുറ്റവാളിയാക്കാന്‍ നിങ്ങള്‍ എന്തിനാണ് ശ്രമിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്. ജോലി സമയത്ത് നടന്ന കാര്യമാണെങ്കിലും ഇതൊരു ക്രൈമാണ്. ചെയ്യാവുന്ന കാര്യങ്ങളെല്ലാം സംഘടന ചെയ്തു. ഒരാഴച്ചയ്ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത്. ആളുകള്‍ അഭിപ്രായം പറയുന്നതിനെ തടയാന്‍ സംഘടനയ്ക്കാവില്ല. ഈ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാനും കഴിയില്ല.
സിദ്ദിഖ്
സലീംകുമാറും ദിലീപും നടിക്കെതിരായി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദിഖ് പറഞ്ഞു.

എല്ലാ ദിവസവും വന്ന് ടിവിയിലും സോഷ്യല്‍ മീഡിയയിലും അമ്മ പ്രതിനിധികള്‍ അഭിപ്രായം പറയണോ. സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പറയുന്നത് വിടുവായിത്തരമാണ്. ബാത്ത്റൂമിന്റെ വാതിലില്‍ ആളുകള്‍ വൃത്തിക്കേടുകള്‍ എഴുതിവെയ്ക്കുന്നത് പോലെ തന്നെയാണ് സോഷ്യല്‍ മീഡിയ. സലീംകൂമാര്‍ പറഞ്ഞതിന് സലീം കുമാര്‍ തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. ദീലിപ് പറഞ്ഞത് ദീലിപിന്റെ ആഭിപ്രായമാണ്. ഇതിനൊക്കെ അമ്മ പ്രതികരിക്കേണ്ട കാര്യമില്ല.
സിദ്ദിഖ്

മൊഴിയെടുക്കാനാണ് ദിലീപിനെ വിളിച്ച് വരുത്തിയതെന്നാണ് ഞാന്‍ കരുതിയതെന്നും എന്നാല്‍ എക്സിക്ക്യൂട്ടീവ് യോഗം കഴിഞ്ഞ് 11 മണിയായിട്ടും ദീലിപിനെ ചോദ്യം ചെയ്യുന്നും എന്ന് ടിവിയില്‍ കണ്ടപ്പോള്‍ എന്താണെന്ന് അറിയുന്നതിന് വേണ്ടിയാണ് പൊലീസ് ക്ലബ്ബിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.
ദീലിപ് കൊടുത്ത പരാതിയിലായിരുന്നു മൊഴി എടുത്തത്. പൊലീസ് മോശമായി പെരുമാറിയില്ലെന്നാണ് ദിലീപ് പറഞ്ഞത്. ദിലീപ് വളരെ സമാധാനത്തോടെയാണ് മൊഴി നല്‍കിയ ശേഷം ഇറങ്ങി വന്നത്. യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. വളരെ കൂളായാണ് ദിലീപ് സംസാരിച്ചത്. നാട്ടിലൊരു ക്രൈം നടന്നു. അതില്‍ പൊലീസ് പ്രതിയെ കണ്ടെത്തി. കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ പൊലീസ് ഒത്തിരി പേരെ ചോദ്യം ചെയ്യും. ഇതിന് മുമ്പ് ജഗതി ശ്രീകുമാറിനെതിരെ വിതുര പെണ്‍വാണിഭ കേസില്‍ ആരോപണമുണ്ടായിരുന്നു. അന്ന് ഒരുപാട് പേരെ കുറ്റപ്പെടുത്തി. പിന്നെ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. പള്‍സര്‍ സുനി ഒരുപാട് പേരുടെ പേര് പറയും. പൊലീസ് നടപടികള്‍ തുടരും. ഇതു സംഘടന ഇടപെടേണ്ട കാര്യമല്ല. നമ്മുടെ വീട്ടിലെ കുട്ടിക്ക് ഇങ്ങനെ ഒരു കാര്യം സംഭവിച്ചാല്‍ മാതാപിതാക്കള്‍ എല്ലാ ദിവസവും വന്ന് ഇന്നയാളാണ് കുറ്റക്കാരന്‍ എന്ന് പറഞ്ഞ് കൊണ്ടിരിക്കണോ. ഇപ്പോള്‍ നടന്നിരിക്കുന്നത് ഒരു ക്രൈമാണ്. അതില്‍ എങ്ങനെയാണ് അമ്മ ഇടപെടേണ്ടത്
സിദ്ദിഖ്

© 2024 Live Kerala News. All Rights Reserved.