ബഹിരാകാശ രംഗത്ത് കുതിച്ചുയര്‍ന്ന് ഇന്ത്യ; ജിസാറ്റ് 17 വിക്ഷേപം വിജയകരം; ഐഎസ്ആര്‍ഒ ഈ മാസം വിക്ഷേപിച്ചത് മൂന്ന് ഉപഗ്രഹങ്ങള്‍

ബംഗളുരു: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിക്ഷേപിച്ചു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ആരിയന്‍-അഞ്ച് റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. തെക്കേ അമേരിക്കന്‍ അറ്റ്‌ലാന്റിക് തീരത്തെ ഫ്രഞ്ച് ഗയാനയിലെ കൗറോയില്‍ നിന്നായിരുന്നു വിക്ഷേപണം.
ഏരിയന്‍ 5 വിഎ-238 റോക്കറ്റിലാണ് 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. വാര്‍ത്താവിനിമയ സേവനങ്ങള്‍ക്കുള്ള ട്രാന്‍സ്‌പോണ്ടറുകളാണ് ഉപഗ്രഹത്തിലുള്ളത്. കാലാവസ്ഥ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ സേവനങ്ങള്‍ക്കും ഉപഗ്രഹം ഉപയോഗിക്കാം. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ് കണക്കാക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയാല്‍ ഹാസ്സനിലെ ഐഎസ്ആര്‍ഒ യൂണിറ്റ് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.ഐഎസ്ആര്‍ഒ ഈ മാസം വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 17.

© 2024 Live Kerala News. All Rights Reserved.