റവന്യൂ മന്ത്രിയെ ഒഴിവാക്കി മൂന്നാര്‍ ഉന്നതല യോഗം; യോഗം മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശ പ്രകാരം, സിപിഐ യോഗം ബഹിഷ്‌ക്കരിക്കും

തിരുവനന്തപുരം: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കി മൂന്നാര്‍ ഉന്നത തല യോഗം വിളിച്ചു. റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശ പ്രകാരമാണ് യോഗം വിളിച്ചിരുന്നത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഇടുക്കി ജില്ലാ കളക്ടറെയും യോഗം വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ വിളിച്ചിരിക്കുന്ന യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
മന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യോഗം സിപിഐ ബഹിഷ്‌ക്കരിക്കും. ഇന്ന് നടന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

© 2022 Live Kerala News. All Rights Reserved.