സിക്കിം സെക്ടറില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം; ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: സിക്കിം മേഖലയിലെ ഇന്ത്യന്‍-ചൈനീസ് അതിര്‍ത്തിയിലെ സിക്കിം സെക്ടറില്‍ ചൈനീസ് സൈന്യം കടന്നു കയറിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഭാഗത്തെ രണ്ടു ബങ്കറുകള്‍ ചൈനയുടെ ആക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സിക്കിമിലെ ഡോക്ക ലാ ജനറല്‍ ഏരിയയിലാണ് ചൈനീസ് സൈന്യം കടന്ന് കയറിയത്.
ഇതിനെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ കടുത്ത ചെറുത്ത് നില്‍പ്പ് ഉണ്ടായി. കൈലാസ്-മാനസരോവര്‍ യാത്രക്കായി എത്തിയ 40 തീര്‍ഥാടകരെ ചൈന തടഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയിലും ചൈനയുടെ പ്രകോപനം ഉണ്ടായിരിക്കുന്നത്. സിക്കിമിലെ ഡോക്ലാ പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ കഴിഞ്ഞ 10 ദിവസമായി സംഘര്‍ഷം തുടരുകയാണെന്നാണ് വിവരം. കൈലാസ മാനസസരോവര്‍ തീര്‍ഥാടനത്തിനെത്തിയ ഇന്ത്യന്‍ സംഘത്തെ ചൈന തടഞ്ഞത് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലും യാത്രാതടസ്സത്തിനു സംഘര്‍ഷത്തിനു കാരണമെന്നും വക്താവ് വിശദീകരിച്ചു.
ഇരു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ തമ്മില്‍ ജൂണ്‍ 20ന് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ അസ്വാരസ്ഥ്യം തുടരുകയാണ്. സിക്കിം, ഭൂട്ടന്‍,ടിബറ്റ് എന്നിവയുടെ സംഗമസഥലമായ ദോക്കല മേഖലയില്‍ ചൈനയുടെ കടന്നുകയറ്റം മുന്‍പും ഉണ്ടായിട്ടുണ്ട്. 2008 നവംബറിലും ചൈന ഇന്ത്യന്‍ ആര്‍മി ബങ്കറുകള്‍ തകര്‍ത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.