മോഡിയുടെ അമേരിക്കന്‍ പര്യടനം; ഇസ്ലാമിക തീവ്രവാദം തകര്‍ക്കുമെന്ന് ട്രംപ്; പോരാട്ടത്തിന് പ്രഥമ പരിഗണനെയെന്ന് പ്രധാനമന്ത്രി

വാഷിങ്ടണ്‍: ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അമേരിക്കയും ഇന്ത്യയും. ഇസ്ലാം മതമൗലിക തീവ്രവാദം തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് പറഞ്ഞു. തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടത്തിന് ഇന്ത്യ പ്രഥമ പരിഗണന നല്‍കുമെന്ന് ഇന്ത്യന്‍ പ്രഥാനമന്ത്രി നരേന്ദ്ര മോഡിയും വ്യക്തമാക്കി. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്്ച്ചയ്ക്ക് ശേഷമായിരുന്നു ഇരുവരുടെയും സംയുക്തപ്രസ്താവന.
ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ച ഇന്ത്യ-യുഎസ് ബന്ധത്തിലെ ചരിത്ര മുഹൂര്‍ത്തമാണെന്ന് മോഡി പറഞ്ഞു.
ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ യുഎസ് മുഖ്യപങ്കാളിയായിരിക്കും. സുരക്ഷയെ സംബന്ധിച്ച വെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണം പ്രധാനമാണ്. അഫ്ഗാന്റെ അസ്ഥിരത ഇരുരാജ്യങ്ങളിലും ആശങ്ക ഉളവാക്കുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുടെ ഉപദേശം ഇന്ത്യ തേടും. പതാകവാഹക പദ്ധതികളില്‍ ഇന്ത്യ യുഎസിനെ മുഖ്യപങ്കാളിയായി കാണും
നരേന്ദ്ര മോഡി
അമേരിക്കയുടെ പക്കല്‍ നിന്ന് ഇന്ത്യ സൈനിക സാമഗ്രികള്‍ വാങ്ങാന്‍ സജ്ജരായതിന് ട്രംപ് നന്ദി അറിയിച്ചു. സാമ്പത്തിക മേഖലയില്‍ ഉള്‍പെടെ മികച്ച പദ്ധതികളാണ് മോഡി നടപ്പിലാക്കുന്നത്. മോഡിയെപ്പോലൊരു പ്രഗത്ഭനായ പ്രധാനമന്ത്രിക്ക് ആതിഥേയം അരുളാനായത് വലിയ അംഗീകാരമാണെന്നും ട്രംപ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.