തേജസിനോളമില്ലെങ്കിലും രാജധാനി ശതാബ്ദി എക്സ്പ്രസുകളിലും ആഡംബര യാത്രയാവാം; മൂന്ന് മാസത്തിനുള്ളില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ പദ്ധതി

ഉത്സവ സീസണ്‍ അടുക്കുന്നത് കണക്കിലെടുത്ത് രാജധാനി, ശതാബ്ദി എക്സ്പ്രസുകള്‍ക്ക് അടിമുടി മെയ്ക്കോവര്‍. നല്‍കാന്‍ പ്രത്യേക പദ്ധതി. ട്രെയിനിലെ ഭക്ഷണം, സ്റ്റാഫുകളുടെ പെരുമാറ്റം, വിനോദം എന്നിവയില്‍ മാറ്റം വരുത്തുന്നതിനാണ് പദ്ധതി. ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന യാത്ര തിരക്ക് പരിഗണിച്ചാണ് ട്രെയിനുകളെ നവീകരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഡംബര ട്രെയിനായ തേജസ് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെയാണ് രാജധാനി ശതാബ്ദി എക്സ്പ്രസുകള്‍ക്ക് മെയ്ക്കോവര്‍.
15 രാജധാനി ട്രെയിനുകളും 15 ശതാബ്ദി ട്രെയിനുകളും പദ്ധതി അനുസരിച്ച് നവീകരിക്കും. ‘പ്രോജക്റ്റ് സ്വര്‍ണ്‍’ എന്നാണ് പദ്ധതിയുടെ പേര്. ട്രെനിനിലെ കോച്ചുകള്‍ നവീകരിക്കുന്നതും ശുചിമുറികള്‍ പുതുക്കിപണിയുന്നതും കോച്ചുകളിലെ ശുചിത്വം ഉറപ്പ് വരുത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. ഒക്ടോബറിന് മുമ്പായി മുന്ന് മാസം കൊണ്ട് നവീകരണ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.
ഈ ട്രെയിനുകളിലെ ഭക്ഷണം, സമയക്രമം, വൃത്തിയില്ലായ്മ എന്നിവ ഏറെ പരാതിക്കിടയാക്കിയിരുന്നു. മുന്‍നിര ട്രയിനുകളായ ഇവയുടെ മികച്ച സേവനം ഉറപ്പ് വരുത്താനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റയില്‍വേ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ട്രെയിനിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. കൂടുതല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഉറപ്പ് വരുത്തും. ഇതിന് വേണ്ടി 25 കോടി ചിലവഴിക്കും. മുംബൈ, ഹൗറ, പാറ്റന, രാഞ്ചി, ഭുബനേശ്വര്‍ എന്നീ രാജധാനി ട്രെയിനുകള്‍ ആദ്യം നവീകരിക്കും. ഹൗറ-പുരി, ന്യൂഡല്‍ഹി-ഛത്തിഗര്‍ഗഹ്, ന്യൂഡല്‍ഹി-കാന്‍പൂര്‍, ഹൗറ-റാഞ്ചി, ആനന്ദ് വിഹാര്‍-കാത്ത്ഗോഡം എന്നീ ശതാബ്ദി ട്രെയിനുകളും നവീകരിക്കും.

ഈ ട്രെയിനുകള്‍ സമയം പാലിക്കുന്നതിനുള്ള വേണ്ടിയും ശ്രദ്ധിക്കും. ഭക്ഷണം തയാറാക്കുന്നതിലെ ശുചിത്വത്തിനും പ്രത്യേക പരിഗണന നല്‍കും. ഇതിനായി തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഭക്ഷണം വിതരണം ചെയ്യുന്നതിന് ട്രളി നിര്‍ബന്ധമാക്കും. തൊഴിലാളികള്‍ക്കായി പുതിയ യൂണിഫോമും മെക്കോവറിന്റെ ഭാഗമായി അവതരിപ്പിക്കും. പ്രത്യേകം ഡിസൈന്‍ ചെയ്ത യൂണിഫോമാണ് ഇത്. എന്റര്‍ടെയിന്‍മെന്റ് പാക്കേജിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് സീരിയലുകള്‍, സിനിമ എന്നിവ കാണാനുള്ള സൗകര്യം ഒരുക്കും.

© 2024 Live Kerala News. All Rights Reserved.