സ്വാശ്രയ എംബിബിഎസ് ഫീസ് നിശ്ചയിച്ചു; 85 ശതമാനം സീറ്റില്‍ 5.5 ലക്ഷം രൂപ; അംഗീകരിക്കില്ല നാളെ കോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളിലേക്കും 5.5 ലക്ഷം രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റുകളില്‍ ഫീസ് 20 ലക്ഷം രൂപയാണ്.ഫീസ് നിര്‍ണയ സമിതിയുടേതാണ് തീരുമാനം. എല്ലാ സ്വാശ്രയ കോളേജുകളിലും ഒരേ ഫീസാണ്. 10 മുതല്‍ 15 ലക്ഷം രൂപ വരെ വേണമെന്ന സ്വാശ്രയ മാനേജുമെന്റുകളുടെ ആവശ്യം തള്ളിയാണ് തീരുമാനം.പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്നും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമെന്നും മാനേജുമെന്റുകള്‍ വ്യക്തമാക്കി. ഫീസ് നിര്‍ണയം ശാസ്ത്രീയമല്ലെന്നും സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. ഇതിനെതിരെ നാളെ കോടതിയ സമീപിക്കുമെന്നും അസോസിയേഷന്‍ പ്രതിനിധി ഫസല്‍ ഗഫൂര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.