വൈറ്റ് ഹൗസിലെ ഇഫ്താര്‍ വിരുന്ന് ഒഴിവാക്കി ട്രംപ്; നിര്‍ത്തലാക്കിയത് രണ്ട് നൂറ്റാണ്ടായി തുടരുന്ന വിരുന്ന്; ഈദ് ആഘോഷം ആശംസയിലൊതുക്കി

വാഷിങ്ടണ്‍: നൂറ്റാണ്ടുകളായി വൈറ്റ് ഹൗസില്‍ നടത്തിവന്നിരുന്ന ഇഫ്താര്‍ വിരുന്ന് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കി.
എല്ലാവര്‍ഷവും റംസാന്‍ മാസാവസാനം നടത്തിവന്നിരുന്ന വിരുന്ന് ഇത്തവണ നടത്തിയില്ല. വൈറ്റ് ഹൗസ് ഈദ് ആഘോഷം ആശംസയിലൊതുക്കി.
1805 മുതല്‍ തുടര്‍ന്ന് പോന്ന ഈദ് ആചരണമാണ് ഇതോടെ ഇല്ലാതായത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തോമസ് ജഫേഴ്‌സണ്‍ ആണ് വൈറ്റ് ഹൗസില്‍ ആദ്യം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഇതാണ് ട്രംപ് അധികാരത്തിലെത്തിയതോടെ ഇല്ലാതാകുന്നത്.

ശനിയാഴ്ച്ച ഇത്തവണത്തെ ഈദ് സന്ദേശം വൈറ്റ് ഹൗസ് നല്‍കിയപ്പോള്‍ വിരുന്നിനുള്ള ക്ഷണം ഉണ്ടായില്ല. സാധാരണ സന്ദേശത്തോടൊപ്പം ഈദ് ആഘോഷത്തിനുള്ള ക്ഷണവും ഉണ്ടാകാറുണ്ട്. ലോകത്താകമാനമുള്ള ഇസ്ലാം വിശ്വാസികളായ അമേരിക്കക്കാര്‍ വിശ്വാസത്തിലും കാരുണ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വൈറ്റ് ഹൗസിന്റെ ഈദ് സന്ദേശം.

© 2024 Live Kerala News. All Rights Reserved.