‘നാന്‍ ഒരു തടവെ സൊന്നാല്‍ നൂറു തടവെ സൊന്നമാതിരി’; നടന്‍ രജനികാന്ത് സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

നടന്‍ രജനീകാന്തിനെതിരെ ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി. രജനീകാന്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ഇതു തെളിയിക്കാന്‍ തന്റെ കൈവശം തെളിവുണ്ടെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. ആരോപണത്തോട് രജനീകാന്ത് ഇതുവരെ പ്രതികരിച്ചില്ല.
ആരോപണത്തെക്കുറിച്ച് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് ‘നാന്‍ ഒരു തടവെ സൊന്നാല്‍ നൂറു തടവെ സൊന്നമാതിരി’ എന്ന രജനീകാന്ത് ഡയലോഗ് ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിനു തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് രജനീകാന്തിനെതിരെ ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമിയുടെ രംഗപ്രവേശനം. രജനീകാന്തിന് വിദ്യാഭ്യാസം ഇല്ലെന്നും രാഷ്ട്രീയ പ്രവേശനം രജനീകാന്തിന് പറ്റിയ പണിയല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശത്തിനെതിരെ രജനി ആരാധകര്‍ രംഗത്തെത്തി. മറ്റുള്ളവരുടെ അധിക്ഷേപിക്കുന്നതിലാണ് സ്വാമിയ്ക്ക് താത്പര്യമെന്ന് സമൂഹ മാധ്യമങ്ങളില്‍ രജനി ആരാധകര്‍ ആഞ്ഞടിച്ചു.

© 2024 Live Kerala News. All Rights Reserved.