തൃശൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്നും കമ്മട്ടവും കളളനോട്ടുകളും പിടികൂടി; കണ്ടെടുത്തത് ഒന്നരലക്ഷം രൂപയുടെ കളളനോട്ടുകള്‍

തൃശൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്നും കമ്മട്ടവും കളളനോട്ടുകളും പിടികൂടി. മതിലകം സ്വദേശിയും യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി അംഗം രാഗേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്നുമാണ് കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പൊലീസ് പിടിച്ചെടുത്തത്. ഒന്നരലക്ഷം രൂപയുടെ കളളനോട്ടുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. അഞ്ഞൂറിന്‍റെയും പുതിയ രണ്ടായിരത്തിന്‍റെയും നോട്ടുകളാണ് കണ്ടെടുത്തത്. പൊലീസിന്റെ പരിശോധന തുടരുകയാണ്. ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

© 2024 Live Kerala News. All Rights Reserved.