ഇ ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടന വേദി; പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ പ്രതിപക്ഷ നേതാവും ഇല്ല

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കി. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനും വേദിയില്‍ സ്ഥാനമില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയ പട്ടികയിലാണ് മെട്രോമാന്‍ ഇ ശ്രീധരനേയും പ്രതിപക്ഷ നേതാക്കളെയടക്കം ഒഴിവാക്കിയത്. പിടി തോമസ് എംഎല്‍എയ്ക്കും വേദിയില്‍ സ്ഥാനമില്ല. പ്രധാനമന്ത്രി, ഗവര്‍ണര്‍,മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങി ഏഴ് പേരാണ് ഉദ്ഘാടനവേദിയില്‍ ഉണ്ടാവുക. സംസ്ഥാനം നല്‍കിയ 13 പേരുടെ പട്ടിക വെട്ടിച്ചുരുക്കിയാണ് 7 പേരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്.
മെട്രോ വേദിയില്‍ ക്ഷണമില്ലാത്തതില്‍ പരാതിയില്ലെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. അസ്വാഭാവികത ഇല്ലാത്ത തീരുമാനം അംഗീകരിക്കുന്നതായും മെട്രോ ഉപദേഷ്ടാവ് പ്രതികരിച്ചു.
എസ്പിജി സുരക്ഷാ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരടക്കം 7 പേര്‍ മതിയെന്ന കേന്ദ്ര തീരുമാനം. സ്ഥലം എംഎല്‍എയേയും പ്രതിപക്ഷ നേതാക്കളേയും വേദിയില്‍ നിന്ന് ഒഴിവാക്കി.

ഗതാഗതമന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൌമിനി ജെയ്ന്‍, എംപി കെവി തോമസ് എന്നിവരെ കൂടി വേദിയില്‍ ഉള്‍പ്പെടുത്തും.

© 2024 Live Kerala News. All Rights Reserved.