ടിപി കേസിലെ കുറ്റവാളി അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ പരിശോധന; രണ്ട് മൊബൈല്‍ ഫോണും സിം കാര്‍ഡുകളും പിടിച്ചെടുത്തു; റിപ്പോര്‍ട്ട് കൈമാറി

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുറ്റവാളിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി ഡെപ്യൂട്ടി ജയിലറുടെ നേതൃത്വത്തില്‍ പരിശോധനയിലാണ് അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തത്.
രാഷ്ട്രീയ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം പ്രവര്‍ത്തകനായ പ്രദീപാണ് അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ കൂടെ ഉണ്ടായിരുന്നത്. പൂജപ്പുര ജയില്‍ സൂപ്രണ്ട് എസ് സന്തോഷ് ജയില്‍ ഡിജിപിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇരുവരെയും കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

© 2024 Live Kerala News. All Rights Reserved.