മഹാത്മാ ഗാന്ധിയെ അവഹേളിച്ച അമിത് ഷാ മാപ്പ് പറഞ്ഞേ മതിയാവൂവെന്ന് മമത ബാനര്‍ജി; ‘വായില്‍ വരുന്നത് മുഴുവന്‍ വിളിച്ചു പറയാന്‍ പാടില്ല’

സിലിഗുരി; രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ ബിജെപി അദ്ധ്യക്ഷന്‍ പരാമര്‍ശം പിന്‍വലിക്കുകയും മാപ്പ് പറയുകയും വേണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.

‘അമിത് ഷാ നിര്‍ബന്ധമായും ആ പ്രസ്ഥാവന പിന്‍വലിക്കുകയും മാപ്പ് പറയുകയും വേണം. ബോധപൂര്‍വം നടത്തിയതാണ് ആ പരാമര്‍ശം. ആ പരാമര്‍ശം പറയാന്‍ പാടില്ലാത്തതും, നിര്‍ഭാഗ്യകരവും ധാര്‍മ്മികതക്ക് നിരക്കാത്തതുമാണ്. ഗാന്ധിജി രാജ്യത്തിന്റെ പിതാവും ലോകത്തിന്റെ പ്രതീകവുമാണ്. അധികാരമുണ്ടെന്ന് കരുതി വായില്‍ വരുന്നത് മുഴുവന്‍ അദ്ദേഹത്തെ കുറിച്ച് പറയാമെന്ന് കരുതരുത്.’
മമത ബാനര്‍ജി

കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തത്വശാസ്ത്രത്തിന്റേയും ബലത്തില്‍ ഉണ്ടായതല്ല. ഒരു സംഘടനയായി ഒരു ബ്രിട്ടീഷുകാരന്‍ സ്ഥാപിച്ചതാണ്. സ്വാതന്ത്രത്തിന് ശേഷം തുടര്‍ന്നതോടെ പിരിച്ചുവിടണമെന്ന് ഗാന്ധി ആവശ്യപ്പെട്ടതാണ്. എന്നാല്‍ അദ്ദേഹത്തിന് അത് കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ ചില ആളുകള്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ വിഘടിക്കുന്നത് കാണാനുമുണ്ട് എന്നായിരുന്നു അമിത്ഷായുടെ വാക്കുകള്.
2018ലും- 19ലുമായി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായി ഛത്തീസ്ഗഡ് സന്ദര്‍ശിക്കവെയാണ് അമിത് ഷായുടെ പ്രസംഗം.

© 2024 Live Kerala News. All Rights Reserved.