‘കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ആ ‘ബുദ്ധിമാനായ ബനിയ’ ആഗ്രഹിച്ചിരുന്നു’; ഗാന്ധിജിയെ ജാതിപ്പേര് വിളിച്ച് കോണ്‍ഗ്രസിനെ കുത്തിനോവിച്ച് അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെ മഹാത്മ ഗാന്ധിയെ ജാതിപ്പേര് വിളിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ പ്രതിഷേധം. അമിത് ഷാ സ്വാതന്ത്ര്യസമരത്തേയും രാഷ്ട്രപിതാവിനേയും അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ആശയങ്ങളുടേയും പ്രത്യയശാസ്ത്രത്തിന്റേയും പേരില്‍ ഉണ്ടായ പാര്‍ട്ടിയല്ലെന്നും സ്വതന്ത്ര്യം നേടാനുള്ള ഒരു ഉപാധി മാത്രമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ കാര്യങ്ങളെല്ലാം ദീര്‍ഘവീക്ഷണത്തോടെ കണ്ട ‘ബുദ്ധിമാനായ ബനിയ’ സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്.

‘കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തത്വശാസ്ത്രത്തിന്റേയും ബലത്തില്‍ ഉണ്ടായതല്ല. ഒരു സംഘടനയായി ഒരു ബ്രിട്ടീഷുകാരന്‍ സ്ഥാപിച്ചതാണ്. സ്വാതന്ത്രത്തിന് ശേഷം തുടര്‍ന്നതോടെ പിരിച്ചുവിടണമെന്ന് ഗാന്ധി ആവശ്യപ്പെട്ടതാണ്. എന്നാല്‍ അദ്ദേഹത്തിന് അത് കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ ചില ആളുകള്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ വിഘടിക്കുന്നത് കാണാനുമുണ്ട്.’
അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍

2018ലും- 19ലുമായി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായി ഛത്തീസ്ഗഡ് സന്ദര്‍ശിക്കവെയാണ് അമിത് ഷായുടെ പ്രസംഗം. യുടെ

അമിത് ഷാ സ്വാതന്ത്ര്യസമരസേനാനികളെയും മഹാത്മാഗാന്ധിയെയും അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രന്ദീപ് സുര്‍ജ്വാല പറഞ്ഞു. സത്യമെന്തെന്നുവച്ചാല്‍ രാജ്യത്തെ വിഘടിപ്പിക്കാന്‍ ബ്രിട്ടിഷുകാര്‍ ഉപയോഗിച്ച ഉപാധിയായിരുന്നു മഹാസഭയും സംഘവുമെന്ന് അദ്ദേഹം തിരിച്ചടിച്ചു. ഇന്ന് സമാനമായ രീതിയില്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ബിജെപിയെ ഉപയോഗിക്കുന്നുവെന്നും സുര്‍ജ്വാല പറഞ്ഞു. ജാതിയതയ്‌ക്കെതിരെ പോരാടുന്നതിന് പകരം ഭരിക്കുന്ന പാര്‍ട്ടി രാഷ്ട്രപിതാവിന്റെ ജാതിപറയുകയാണെന്നും അമിത് ഷായും മോഡിയും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.
എന്നാല്‍ സംഭവത്തെ കുറിച്ച് എന്തെങ്കിലും പറയുന്നതിന് പകരം മഹാത്മാ ഗാന്ധിയുടെ ഒരു വാക്യം ഉദ്ധരിച്ചാണ് ട്വിറ്ററിലൂടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.