കൂട്ടരാജിയ്ക്ക് പിന്നാലെ ബീഫ് ഫെസ്റ്റ് നടത്തി മേഘാലയയില്‍ പ്രതിഷേധം; ഭക്ഷണ ഫാസിസത്തിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് ബിജെപി വിട്ട നേതാക്കള്‍

മേഘാലയ: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ ബീഫ് ഫെസ്റ്റ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട നേതാക്കളുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച വൈകുന്നേരമാണ് ബീഫ് ഫെസ്റ്റ് നടക്കുക. പരിപാടിയില്‍ രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമന്നൊണ് കരുതുന്നത്.
ബീഫ് വിഭവങ്ങളും മദ്യവും പരിപാടിയുടെ ഭാഗമായി എത്തുന്നവര്‍ക്ക് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. തങ്ങളുടെ മേല്‍ ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ തുടര്‍ന്നാണ് ബിജെപി വിട്ടതെന്ന് ബിജപിയുടെ മുന്‍ പശ്ചിമ ഗാരോ ജില്ലാ പ്രസിഡന്റ് പറഞ്ഞു.
ബീഫ് കഴിക്കുന്നത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. തങ്ങളുെട സംസ്‌കാരത്തിന് കന്നുകാലി മാംസവുമായി എത്രത്തോളം എത്രത്തോളം ബന്ധമുണ്ട് എന്ന് ബീഫ് ഫെസ്റ്റിവല്‍ നടത്തി ഉറക്കെ പറയാനാണ് ഉദ്ദേശിക്കുന്നത്.

മേഘാലയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ് ബീഫ്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് മേഘാലയില്‍ നിന്ന് നിരവധി പേര്‍ പാര്‍ട്ടി വിട്ടിരുന്നു. ഗാരോ ജില്ലയില്‍ നിന്ന് മാത്രം അയ്യായിരത്തോളം ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടി ഉപേക്ഷിച്ചത്.

© 2024 Live Kerala News. All Rights Reserved.