ബീഫില്‍ തൊട്ട് കളിക്കണ്ട; മേഘാലയ ബിജെപിയില്‍ വീണ്ടും രാജി; ‘തങ്ങളുടെ സംസ്കാരത്തെ മാനിക്കാത്ത പാര്‍ട്ടി വേണ്ട’

ഷില്ലോങ്: ബീഫ് തര്‍ക്കത്തില്‍ മേഘാലയ ബിജെപിയില്‍ വീണ്ടും രാജി. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തില്‍ ബീഫ്ും ബിയറും അടങ്ങിയ ആഘോഷ പരിപാടികള്‍ വേണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബച്ചു മറാക് ആണ് ബിജെപിയില്‍ നിന്നും രാജി വെച്ചത്. ബീഫ് വിവാദത്തില്‍ മേഘാലയ ബിജെപിയില്‍ നിന്നും രാജി വെക്കുന്ന രണ്ടാമത്തെ നേതാവാണ് ബച്ചു മറാക്. വടക്കന്‍ ഗാരോ ഹില്‍സിലെ ബിജെപി ജില്ലാ പ്രസിഡന്റാണ്.
തന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കാത്ത പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തദ്ദേളീയരുടെ സംസ്‌കാരവും ഭക്ഷണ രീതികളും ബിജെപി അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ബീഫ് ഞങ്ങളുടെ പാരമ്പര്യ ഭക്ഷണമാണ്. മതേതരത്വം തകര്‍ക്കുന്ന ബിജെപിയുടെ നയങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബച്ചു മറാക് പറഞ്ഞു.
വാര്‍ഷികാഘോഷങ്ങള്‍ക്ക് ബിയര്‍ പാര്‍ട്ടി നടത്തണമെന്ന് ബച്ചു മറാക് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ ശാസിച്ചിരുന്നു.

നേരത്തെ വെസ്റ്റ് ഗാരോ ഹില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബര്‍ണാഡ് മാറക് ബീഫ് തര്‍ക്കത്തില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. തങ്ങളുടെ സംസ്‌കാരത്തെ മാനിക്കാത്ത പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കിയാണ് മാറക് പാര്‍ട്ടി വിട്ടത്.
മോഡി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന് ബിച്ചി ബീഫ് പാര്‍ട്ടക്കാണ് മേഘാലയ ബിജെപി നേതാക്കള്‍ തയ്യാറെടുത്തത്. ഗാരോ ഭാഷയില്‍ ബീച്ചിയെന്നാല്‍ റൈസ് ബീയര്‍ എന്നാണ് അര്‍ത്ഥം.

© 2024 Live Kerala News. All Rights Reserved.