കശ്മീരിനെ ‘ഇന്ത്യന്‍ അധിനവേശ കശ്മീരാക്കി’ ഭൂപടം: കോണ്‍ഗ്രസ് ലഘുപുസ്തകം വിവാദക്കുരുക്കില്‍

ന്യൂഡല്‍ഹി: കാശ്മീരിനെ ‘ ഇന്ത്യന്‍ അധീന കാശ്മീര്‍’ എന്ന് രേഖപ്പെടുത്തിയ കോണ്‍ഗ്രസിന്റെ ലഘുപുസ്തകം വിവാദക്കുരുക്കില്‍. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ കശ്മീരിലെ അവസ്ഥകള്‍ വിവരിച്ചു കൊണ്ട്, വിമര്‍ശിച്ചിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് ഘടകം പുറത്തിറക്കിയ ലഘുലേഖയിലാണ് പിഴവ് കടന്ന് കൂടിയത്.
ദേശീയ സുരക്ഷയെക്കുറിച്ച് പരാമര്‍ശിക്കുന്ന ലഘുലേഖയുടെ പന്ത്രണ്ടാം പേജിലാണ് പാക് അധിനിവേശ കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരായി കാണിച്ചു കൊണ്ടുള്ള ഭൂപടമാണ് അച്ചടിച്ചു വന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ സുരക്ഷയിലെ വീഴ്ച, ഭരണ പരാജയം, പാകിസ്താനും ചൈനയുമായി വഷളായ ബന്ധം എന്നിവ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രകാശനം ചെയ്ത ലേഖുപുസ്തകത്തിലെ പിഴവ് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വന്നതോടെ സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായി. ‘ ഇന്ത്യന്‍ അധീന കാശ്മീരാ’യിരുന്നു ശനിയാഴ്ച്ച രാത്രി ട്വിറ്ററില്‍ ട്രെന്‍ഡിങ്.

അതേസമയം, വലിയ തെറ്റാണ് സംഭവിച്ചതെന്നും അച്ചടിയിലുണ്ടായ അബദ്ധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സമാനമായ രീതിയിലൊരു ഭൂപടം മുന്‍പ് ബിജെപി അവരുടെ വെബ്‌സൈറ്റില്‍ കൊടുത്തിരുന്നുവെന്നും എന്നാല്‍ ആ തെറ്റ് അവര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു.
അച്ചടി പിഴവാണെങ്കിലും ഇത്തരമൊരു തെറ്റ് അനുവദിക്കാന്‍ പാടില്ലാത്താണ്. 2014 മാര്‍ച്ച് 28 സമാനമായൊരു മാപ്പ് ബിജെപിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.അതേ വര്‍ഷം ചൈനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കരാര്‍ ഒപ്പിടുമ്പോള്‍ പ്രദര്‍ശിപ്പിച്ച മാപ്പില്‍ അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗമായാണ് കാണിച്ചിരുന്നത്. അച്ചടിയിലുണ്ടായ ഗുരുതരമായ ഈ പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, ഞങ്ങള്‍ ബിജെപിയെ പോലെയല്ല തെറ്റു പറ്റിയാല്‍ അത് അംഗീകരീക്കാനും മാപ്പ് പറയാനും ഞങ്ങള്‍ തയ്യാറാണ്.
അജയ് മാക്കന്‍

© 2024 Live Kerala News. All Rights Reserved.