മന്ത്രി മണിക്കെതിരായ സമരം പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു; ജൂണ്‍ ഒമ്പതിന് ഭൂസമരം തുടങ്ങും

മൂന്നാര്‍: മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. 20 ദിവസം നീണ്ടു നിന്ന സമരമാണ് അവസാനിപ്പിച്ചത്. മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ടായിരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ നിരാഹാര സമരം തുടങ്ങിയത്. ജൂണ്‍ ഒമ്പതിന് ഭൂസമരം തുടങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു.
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ മന്ത്രി മണി അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകയായ ഗോമതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങിയത്. മണി മൂന്നാറില്‍ വന്ന് മാപ്പു പറയുകയും രാജിവെക്കുകയും ചെയ്യണമെന്നായിരുന്നു ആവശ്യം.

പൊമ്പളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്ന മണിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു സമരം. അടിമാലി ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മണിയുടെ അധിക്ഷേപ പരാമര്‍ശം.

© 2024 Live Kerala News. All Rights Reserved.