വജ്ര ഡയമണ്ട് ഫെസ്റ്റ് 2017 ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ വജ്ര ഡയമണ്ട് ഫെസ്റ്റ് 2017 തൃശ്ശൂര്‍ ശോഭ സിറ്റിയില്‍ ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം വി.കെ ശ്രീരാമന്‍ മുഖ്യാതിഥിയായിരുന്നു.
മെയ് 7 മുതല്‍ 27 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് . വജ്രാഭരണങ്ങള്‍ക്ക് 50 % വരെ ഡിസ്‌ക്കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നു. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വജ്രാഭരണ പര്‍ച്ചേയ്സുകള്‍ക്ക് ഐഫോണ്‍ സമ്മാനമായി നല്‍കുന്നു. 22 കാരറ്റ് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പവന് 1000 രൂപ കൂടുതലായി ലഭിക്കുന്നത് കൂടാതെ എല്ലാ ഡയമണ്ട് പര്‍ച്ചേയ്സുകള്‍ക്കുമൊപ്പം ഗോള്‍ഡ് കോയില്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നു. മെയ് 27 വരെ എക്സിബിഷന്‍ സന്ദര്‍ശിക്കുന്നവരില്‍ നിന്ന് എല്ലാ ദിവസവും രാത്രി 7 മണിക്ക് നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും സ്വര്‍ണ്ണസമ്മാനം സൗജന്യമാായി നല്‍ക്കുന്നതാണ്. ഫെസ്റ്റിനോടനുബന്ധിച്ച് , സന്ദര്‍ശകര്‍ക്ക് അവരവരുടെ നൈസര്‍ഗ്ഗികവും കലാപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനാവശ്യമായി സൗകര്യം ചെയ്തുകൊടുക്കുന്നതും മികച്ച് പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് സ്വര്‍ണ്ണ സമ്മാനം നല്‍കുന്നതുമാണ്. ഉപഭോക്താകളുടെ പരിപൂര്‍ണ്ണ സംതൃപ്തി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ SGL & IGL സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളുടെ അതിവിപുരമായ ശേഖരമാണ് ഫെസ്റ്റില്‍ സജ്ജമാക്കിയിട്ടുള്ളതെന്നും ആഭരണങ്ങളുടെ ഗുണമേന്മാപരിശോധന, അള്‍ട്രാസോണിക് ക്ലീനിംഗ് സൗകര്യം എന്നിവ സൗജന്യമായി ലഭിക്കുന്നതാണെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.