തനിക്ക് മടുപ്പും നിരാശയും തോന്നിയാല്‍ ഭഗവദ്ഗീത വായിക്കുമെന്നും എല്ലാത്തിനുമുളള മറുപടി അതിലുണ്ടെന്നും മെട്രൊമാന്‍ ഇ. ശ്രീധരന്‍. കൊച്ചി മെട്രൊയുടെ പണി ഏറ്റെടുത്തശേഷം എല്ലാദിവസവും ഭഗവദ്ഗീത വായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോലിയിലെ ടെന്‍ഷനൊന്നും സാധാരണ വീട്ടിലേക്ക് കൊണ്ടുപോകാറില്ല.
മെട്രൊയിലെ പ്രശ്‌നങ്ങളൊക്കെ പത്രത്തില്‍ വായിച്ചിട്ട് ഭാര്യ രാധ ചോദിക്കാറുണ്ട്, ഇന്നലെ എത്ര കൂളായാണ് വീട്ടില്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ശ്രീധരന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം ആരംഭിച്ച കൊച്ചി മെട്രൊ അന്തിമഘട്ടത്തിലാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ അരാഷ്ട്രീയമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്നും നേരത്തെ ഇ. ശ്രീധരന്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു
മെട്രൊയുടെ സജ്ജീകരണങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് മെട്രൊ സ്റ്റേഷനുകളില്‍ ഇന്നലെ നടന്ന പരിശോധനയ്ക്കുശേഷം മെട്രൊ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ പറഞ്ഞിരുന്നു. ചെന്നൈയിലെയും ബെംഗളൂരുവിലെയും മെട്രൊ സ്റ്റേഷനുകളെക്കാള്‍ ആകര്‍ഷകമാണ് കൊച്ചിയിലേതെന്നും സേഫ്റ്റി കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
Also Read; ‘കസേരകത്തിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കണം’; വിദ്യാര്‍ത്ഥി സംഘടനകള്‍ അരാഷ്ട്രീയമായി പ്രവര്‍ത്തിക്കണമെന്ന് ശ്രീധരന്റെ ഉപദേശം