ബീഹാര്‍: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡി നേതൃത്വം നല്‍കുന്ന ബിജെപിയെ തടയാന്‍ മഹാസഖ്യം സാധ്യമാക്കുമെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മഹാ സഖ്യം രൂപീകരിക്കുന്നത് രാജ്യത്തെ വര്‍ഗീയ ശക്തികളെ തോല്‍പ്പിക്കാനാണെന്നും ലാലു പറഞ്ഞു.
മഹാ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി ആഗസ്തില്‍ മഹാ റാലി സംഘടിപ്പിക്കും. മമത ബാനര്‍ജി, അഖിലേഷ് യാദവ്, സോണിയ ഗാന്ധി, നിതീഷ് കുമാര്‍, ബിജു പട്നായിക് എന്നീ എല്ലാ മതേതര നേതാക്കളെയും സഖ്യത്തിലേക്ക് ക്ഷണിക്കുമെന്നും ലാലു പറഞ്ഞു.
നരേന്ദ്രമോഡിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൈകൊള്ളുന്നത് ആര്‍എസ്എസ് അജണ്ടകളിലൂടെ ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ്. ബ്രാഹ്മണന്‍മാരാണോ, ദളിതരാണോ ഹിന്ദു രാഷ്ട്രത്തിലെ യഥാര്‍ത്ഥ നേതാക്കളെന്ന് ആര്‍എസ്എസ് വ്യക്തമാക്കണം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി യാതൊരു തര്‍ക്കവുമില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.