പാചകവാതക സിലിണ്ടറിന്റെ വില വെട്ടിക്കുറച്ചു; സബ്സിഡിയുളള സിലിണ്ടറിന് 91 രൂപ കുറഞ്ഞു

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സബ്സിഡിയുളള സിലണ്ടറിന് 91 രൂപയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപയുമാണ് വെട്ടിക്കുറച്ചത്. നേരത്തെ മാര്‍ച്ചില്‍ രണ്ടുതവണ വര്‍ധിപ്പിച്ചതിനുശേഷമാണ് ഇപ്പോള്‍ വില കുറയ്ക്കുന്നതും. ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറുകളുടെ വില മാര്‍ച്ചില്‍ കേന്ദ്രം രണ്ടുതവണ കൂട്ടിയിരുന്നു.
ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 90 രൂപയും വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറിന് 148 രൂപയും വീതമായിരുന്നു മാര്‍ച്ചിലെ വര്‍ധന. നേരത്തെ 2017-18ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു.

അന്ന് യഥാക്രമം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. സബ്സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമായിരുന്ന വര്‍ധന. ഒരു മാസത്തിനിടയ്ക്ക് രണ്ടുതവണയായിരുന്നു മാര്‍ച്ചില്‍ വര്‍ധിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.