‘കുറച്ചുപേരല്ല പുതിയ ഇന്ത്യയില്‍ എല്ലാവരും വിഐപികള്‍’; അവധിക്കാലത്ത് കുട്ടികള്‍ പുതിയ സ്ഥലങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്നും മന്‍ കി ബാത്തില്‍ നരേന്ദ്രമോഡി

ന്യൂഡല്‍ഹി: പുതിയ ഇന്ത്യ വിഐപികളുടേതല്ല ഇപിഐകളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കുറച്ചു പേര്‍മാത്രമല്ല പുതിയ ഇന്ത്യയില്‍ എല്ലാവരും പ്രധാനപ്പെട്ടവര്‍ എന്നാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ മോഡി പറഞ്ഞത്. ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ കേന്ദ്രത്തിന്റെ പദ്ധതി പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ഭക്ഷണം പാഴാക്കരുതെന്ന തന്റെ വാക്കുകള്‍ യുവാക്കള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും മോഡി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ആശങ്കയുളവാക്കുന്നുവെന്നും അവധിക്കാലത്ത് കുട്ടികള്‍ പുതിയ സ്ഥലങ്ങള്‍ കാണുവാന്‍ ശ്രമിക്കണമെന്നും അദ്ധേഹം പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.