കോണ്‍ഗ്രസ് നേതാക്കളെ കടുത്തഭാഷയില്‍ പരിഹസിച്ച് മന്ത്രി എംഎം മണി. ലോകത്തു തന്നെ സ്ത്രീ പീഡനത്തിന്റെ വലിയ ആളുകള്‍ കോണ്‍ഗ്രസ് നേതാക്കന്‍മാരാണെന്നും ചരിത്രകാരന്മാര്‍ ഇതൊക്കെ എഴുതിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്
ഈ കോണ്‍ഗ്രസുകാര്‍ക്ക് ഒരു പണിയുണ്ട്. അവന്മാര്‍ എന്നാ വേണേലും ചെയ്യും. അവരുടെ പണി അതാ. പിന്നല്ലെ, വല്ലോ ഉളുപ്പും ഉണ്ടെന്ന് നോക്കിക്കേ ഏറ്റവും വലിയ സ്ത്രീ പീഡനത്തിന്റെ ആളുകള്‍ ലോകത്തിലെ ഇവരാ. അത് അഖിലേന്ത്യാ നേതാക്കന്മാര്‍ മുതലുണ്ട്. ഒരുപാടങ്ങ് ഞാന്‍ പോകുന്നില്ല. പോകുന്നത് വഷളാ. പോയെന്നാല്‍ ഒരുപാട് കഥ പറയാനുണ്ടാകും. ഇവിടെ ചരിത്രകാരന്മാര്‍ എഴുതിവെച്ചിട്ടുണ്ട്. സ്ത്രീപീഡനം ആരാ നടത്തിയതെന്ന്. ഞങ്ങടെ ഏതേലും നേതാക്കന്മാര്‍ സ്ത്രീപീഡനം നടത്തിയതായി കേട്ടിട്ടുണ്ടോ, ഏതേലും ആക്ഷേപം വന്നിട്ടുണ്ടോ.
സ്ത്രീകളെ ബഹുമാനിക്കയല്ലാതെ ചെയ്തിട്ടുണ്ടോ പറ, ഒരു സംഭവം പറഞ്ഞാല്‍ ഞാന്‍ സുല്ല് പറയാം. ഞങ്ങളത് ചെയ്യില്ല. അതേസമയം ഇവരൊക്കെ വല്യ പ്രസംഗിക്കുന്ന ചെന്നിത്തലയൊക്കെ ഉണ്ടല്ലോ, ഉം.. അതൊക്കെ എനിക്കറിയാം. അതുകൊണ്ട് ഞാനതൊന്നും പറയുന്നില്ല. ഈയിടെ ഞാന്‍ പറഞ്ഞല്ലോ, നിലമ്പൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫിസില്‍ രാധയെ കൈകാര്യം ചെയ്ത രീതി. അതാണ്. എന്നിട്ട് ഒരു പ്രതിഷേധവും തോന്നാത്ത ലതിക സുഭാഷ് ഒക്കെയാണ് ഈ പണി മുഴുവന്‍ നടത്തിയിട്ട്, ആ ശോഭാ സുരേന്ദ്രനും ഒരു പ്രതിഷേധവും നടത്തിയില്ല.
അന്നേരവും ഞങ്ങളാണ് പ്രതിഷേധിച്ചത്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ കേസ്, ശശി തരൂരിന്റെ കേസ്, പാവം സ്ത്രീയെ കൊന്നു, ഇപ്പോള്‍ പോലും എന്താണ് അതിന്റെ ദുരൂഹതയെന്നത് നീങ്ങിയോ. ഞാനത് മനപ്പൂര്‍വം ആക്ഷേപിക്കാന്‍ പറയുന്നതല്ല. ഇപ്പോ പോലും ലോകത്തിന്റെ മുമ്പില്‍ സംശയമില്ലേ. അതാണ്. എത്രയെത്ര സംഭവങ്ങള്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് വന്നത്. ആ വൃത്തികേടിലൊക്കെ ഭാഗഭാക്കായവര്‍ക്ക് പ്രമോഷന്‍, ഇന്നു കോണ്‍ഗ്രസിനകത്ത് രണ്ടുപേരെ പ്രമോട്ട് ചെയ്തിരിക്കുവല്ലേ. ഹയ്യോ…
മന്ത്രി മണി നടത്തിയ വിവാദ പ്രസംഗത്തില്‍ അദ്ദേഹം രാജിവെക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തുന്ന സത്യഗ്രഹ സമരം ഇപ്പോഴും തുടരുകയാണ്.