ന്യൂ ഡല്‍ഹി: തുടര്‍ച്ചയായി ഏറ്റുവാങ്ങുന്ന പരാജയങ്ങളില്‍ നേതൃത്വത്തിനെതിരെ ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശന മുനകള്‍ ഉയരുന്നു. വോട്ടിംഗ് മെഷീന്‍ ക്രമക്കേടാണ് ബിജെപിയുടെ ഡല്‍ഹിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്ന് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ പഞ്ചാബിലെയടക്കം ആംആദ്മി നേതാക്കള്‍ക്ക് അത് ദഹിക്കുന്നില്ല. ആംആദ്മിയുടെ പഞ്ചാബ് ഘടകത്തിലെ പ്രധാനി ഭഗവന്ത് മന്നാണ് തന്റെ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടി സ്വയം വിലയിരുത്തലിന് തയ്യാറാകണമെന്ന് കടുത്ത ഭാഷയില്‍ പറഞ്ഞത്.
വോട്ടിംഗ് മെഷീന്‍ ക്രമക്കേടിനെ കുറിച്ച് എടുത്തുപറയാതെ സ്വയം വിമര്‍ശനത്തിന് പാര്‍ട്ടിയും നേതൃത്വവും തയ്യാറാകണമെന്ന ആവശ്യമാണ് പരസ്യപ്രസ്താവനയിലൂടെ മന്‍ മുന്നോട്ട് വെച്ചത്.
ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ ഇത്രത്തോളം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ വിജയമുണ്ടായത് ചെറുതായി കാണാനാവില്ലെന്നാണ് മന്നിന്റെ വാദം. ആപിന്റെ വോട്ടിംഗ് ആനുപാതം പകുതിയിലധികം താഴെ പോയതും വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.