‘പിണറായിയും കുമ്മനവും അടച്ചിട്ട മുറിക്കുള്ളില്‍ ചര്‍ച്ച നടത്തി’; നിഷേധിക്കുവാന്‍ സാധിക്കുമോയെന്ന് പിണറായിയോട് കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ പിണറായി വിജയന് ബിജെപിയുമായി രഹസ്യ ബന്ധമുണ്ടെന്ന ആരോപണവുമായി കെ മുരളീധരന്‍.
ലാവ്ലിന്‍ കേസില്‍ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് പിണറായി വിജയനും കുമ്മനം രാജശേഖരനും തമ്മില്‍ ഫെബ്രുവരി 13ന് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി കെ മുരളീധരന്‍ ആരോപിച്ചു. ഈ ആരോപണം നിഷേധിക്കാന്‍ പിണറായി വിജയന് കഴിയുമോ എന്നും മുരളീധരന്‍ ചോദിച്ചു.

കുമ്മനവുമായി പിണറായി വിജയന്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചക്ക് ശേഷമാണ് നേരത്തെ ലാവ്ലിന്‍ കേസില്‍ പിണറായിക്കെതിരായി വാദിച്ചിരുന്ന ഹരീഷ് സാല്‍വേ അനുകൂലമായി വാധിക്കാന്‍ എത്തിയത്. മോഡിക്കും പിണറായിക്കും ഇടയിലുണ്ടായിരുന്ന പാലമാണ് ലോക്നാഥ് ബെഹ്റ. ആര്‍എസ്എസിലേക്ക് ആളെ കൂട്ടുന്ന പരിപാടിയാണ് മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.