ജമ്മു: ജമ്മു കശ്മീരിലെ കുപ്വാരയില്‍ സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. പന്‍സ്ഗാം സൈനിക ക്യാംപിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ഓഫീസര്‍മാരാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ആക്രമണം നടന്നത്.
ക്യാമ്പിലേക്ക് ആക്രമണം നടത്തിയത് രണ്ട് തീവ്രവാദികളാണ്. കനത്ത മൂടല്‍ മഞ്ഞായിരുന്നു പ്രദേശത്ത്. ഇതിന്റെ മറവില്‍ എത്തിയ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭൂരിഭാഗം സൈനികരും ഉറക്കത്തിലായിരുന്നു. ആക്രമണം നടത്തിയ ഇവര്‍ക്ക് വേണ്ടി സൈന്യം തെരച്ചില്‍ ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ തീവ്രവാദികള്‍ ആക്രമിച്ച ഉറിയിലെ കരസേന താവളത്തിന് നൂറുമീറ്റര്‍ അടുത്താണ് പന്‍സ്ഗാം സൈനിക ക്യാംപ്. ഉറിയിലെ കരസേന താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.