ചെന്നൈ: മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടല്‍. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലില്‍ ഇടത് സര്‍ക്കാരിനുള്ളില്‍ തര്‍ക്കം നടക്കുന്നതിന് ഇടയിലാണ് ഹരിത ട്രൈബ്യൂണല്‍ മൂന്നാറില്‍ സ്വമേധയാ കേസെടുത്തത്. വനംവകുപ്പിനും ഇടുക്കി ജില്ലാ കളക്ടറിനും ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ച് നോട്ടീസ് അയച്ചു. അടുത്ത മാസം(മേയ് 3ന്) കേസ് പരിഗണിക്കുമെന്നാണ് ചെന്നൈ ബെഞ്ച് അറിയിച്ചിരിക്കുന്നത്.