കൊച്ചി: മെഗാ ഫെസ്റ്റിവല്‍ ഓഫറുകളുടെ ഭാഗമായി ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഒരുങ്ങി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ബി.ഐ.എസ് അംഗീകാരവും അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും നേടിയ ലോകത്തിലെ ആദ്യ ജ്വല്ലറി ഗ്രൂപ്പായ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഷോറൂമുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 24 ടൂ വീലറുകള്‍ക്ക് പുറമെ മെഗാസമ്മാനമായി ഒരു റിനോള്‍ട്ട് ക്വിഡ് കാറും നറുക്കെടുപ്പിലൂടെ നല്‍കും. മെഗാ ഫെസ്റ്റിവല്‍ ഓഫറിന്റെ ഭാഗമായി നിരവധി സ്വര്‍ണ്ണ സമ്മാനങ്ങളും സര്‍പ്പ്രസ് ഗിഫ്റ്റുകളും ഉപഭോക്താക്കള്‍ക്ക് നല്‍കും. പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കുന്ന കൂപ്പണ്‍ പൂരിപ്പിച്ച് അതാത് ഷോറൂമുകളില്‍ ഏല്‍പ്പിക്കേണ്ടത്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും സൗജന്യം ഗോള്‍ഡ് കോയിനും നല്‍കും. 22 കാരറ്റുള്ള പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കി ഡയമണ്ട് ആഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ പവന് 1000 രൂപ കൂടുതലായി ലഭിക്കുന്ന ബിഗസ്റ്റ് എക്‌സ്‌ചേഞ്ച് ഓഫര്‍ എല്ലാ ഷോറൂമിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ എറ്റവും പുതിയ ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് 916 പരിശുദ്ധിയുള്ള സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റി വാങ്ങുവാനും വിവാഹ പാര്‍ട്ടികള്‍ക്കുള്ള പ്രത്യേക ആനുകൂല്യം സ്വന്തമാക്കുവാനും കൂടാതെ സ്വര്‍ണ്ണാഭരണങ്ങള്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ നേടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ടെന്‍ഷന്‍ ഫ്രീ അഡ്വാന്‍സ് ബു്ക്കിംഗിലൂടെ സ്വര്‍ണ്ണമോ പണമോ നല്‍കി അഡ്വാന്‍സ് ബുക്കിംഗ് നടത്തി കൂടുതല്‍ ആനുകൂല്യങ്ങളും സ്വന്തമാക്കാം. ഓഫറുകളുടെ കാലാവധി മെയ് 30 നാണ് അവസാനിക്കുക. നറുക്കെടുപ്പ് ജൂണ്‍ 2 നാണ് നടത്തുക.
വ്യത്യസതമായ ഷോപ്പിംഗ് അനുഭവത്തിലൂടെ ഉപഭോക്താക്കളുടെ പൂര്‍ണ്ണ സംതൃപ്തിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.