കോഴിക്കോട്: സ്ത്രീ വിരുദ്ധ പ്രസ്താവന മന്ത്രി എം.എം.മണി നടത്തിയെങ്കില്‍ അത് തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറഞ്ഞു. ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട് വളയത്ത് ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
മണിയുടെ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം എന്താണെന്ന് അറിയില്ല. മാദ്ധ്യമങ്ങളില്‍ മണി പറഞ്ഞെന്ന് വന്ന വാര്‍ത്ത ശരിയാണെങ്കില്‍ അദ്ദേഹത്തിന്റെ പ്രസ്താവന തികച്ചും തെറ്റാണ്. പ്രസ്താവന നടത്താനുണ്ടായ സാഹചര്യം എന്താണെന്ന് പാര്‍ട്ടി പരിശോധിക്കും. മണി പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗമായതിനാല്‍ അവിടെ അദ്ദേഹത്തിന് ഇതു സംബന്ധിച്ച് വിശദീകരിക്കാന്‍ അവസരമുണ്ടാവുമെന്നും കോടിയേരി പറഞ്ഞു.
ഓരോരുത്തരും സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മന്ത്രിമാര്‍ ഔന്നത്യം പാലിച്ച് മാത്രമെ സംസാരിക്കാവൂ. വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത എല്ലാവരും കാണിക്കണം. ഇത്തരം പ്രസ്താവനകള്‍ പൊതുസമൂഹം അംഗീകരിക്കുന്നതല്ലെന്ന് ഓര്‍മ വേണമെന്നും കോടിയേരി പറഞ്ഞു.