മന്ത്രി എംഎം മണി പെമ്പളൈ ഒരുമ പ്രവര്‍ത്തകരെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് നാളെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍. എന്‍ഡിഎയാണ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മണിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിയുടെ കോലം കത്തിച്ചു. ഡിസിസി പ്രസിഡണ്ട് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു ശേഷമായിരുന്നു കോലം കത്തിക്കല്‍ നടന്നത്.
മണിയുടെ പ്രതികരണം ജനാധിപത്യ വ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. മന്ത്രി എംഎം മണിയെ അടിയന്തരമായി ചങ്ങലയ്ക്കിടണമെന്നും മന്ത്രിയുടെ മനോനില തെറ്റിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു,
മന്ത്രി മണിയെ സ്ത്രീകള്‍ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കു്മ്മനം രാജശേഖരന്‍ പറഞ്ഞു. ആരെയും അസഭ്യം പറയുന്ന മന്ത്രി എം എം മണി മലയാളികള്‍ക്ക് അപമാനമാണ്. മണിയെ മലയാളികള്‍ക്ക് മേല്‍ കെട്ടിവച്ച് സിപിഎം കേരളീയരെ മുഴുവന്‍ വെല്ലുവിളിക്കുകയാണെന്നും കുമ്മനം പറഞ്ഞു.